പൊലീസുകാരുടെ സാന്നിധ്യമാണ് സന്നിധാനത്തെ പ്രധാന പ്രശ്നം; നേരത്തെ ആര്‍എസ്‌എസുകാരുണ്ടായിരുന്

ശബരിമലയെ കുറിച്ച്‌ ജനമനസ്സിലെ വിശ്വാസം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടിയാണ് ഇപ്പോള്‍ നടക്കുന്നെതെ . പൊലീസുകാരുടെ സാന്നിധ്യമാണ് നിലവില്‍ സന്നിധാനത്തെ പ്രധാന പ്രശ്നം. നേരത്തെ ആര്‍.എസ്.എസ് കാരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപിക്കാരോ നുഴഞ്ഞു കയറ്റുക്കാരോ ഇല്ല.

പിന്നെന്തിനാണ് ശബരിമലയില്‍ പൊലീസിന്റെ ബ്ലു സ്റ്റാര്‍ ഓപ്പറേഷന്‍ നടത്തുന്നത്. മുമ്ബ് പൊലീസുകാര്‍ ശബരിമലയില്‍ പാലിച്ചിരുന്ന ചിട്ടകളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.ഇപ്പോള്‍ കാക്കിയും ബൂട്ടും ബാറ്റണും ശബരിമലയിലുള്ള പൊലീസുകാര്‍ ഉപയോഗിക്കുന്നു. എടാ പോടാ വിളികള്‍ ഉയരുന്നു. പൊലീസുകാരുടെ വസ്ത്രങ്ങള്‍ ക്ഷേത്രപരിസരത്ത് ഉണങ്ങാനിടുന്നു. ഇത്തരത്തില്‍ എല്ലാം തലതിരിഞ്ഞാണ് നടക്കുന്നത്.അയ്യപ്പന്മാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലുമുള്ള സൗകര്യമില്ല.

നിയമനിര്‍മ്മാണം നടത്തി ഈ പ്രശ്നം പരിഹരിക്കാന്‍ എന്താണ് തടസ്സമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ജനങ്ങളോട് പറയണം. ഭക്തജനങ്ങളെ സംരക്ഷിക്കുവാന്‍ സാധിക്കാത്ത ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പത്മകുമാറും രാജിവെക്കണം. ശബരിമല വിഷയം ഇനി ക്യാന്‍സര്‍ പോലെ വ്യാപിപ്പിക്കുവാന്‍ പോവുകയാണ്. അതു കൊണ്ട് ക്ഷേത്രഭരണം അവിശ്വാസികളുടെ കൈയില്‍ നിന്ന് മാറ്റണം. ഒന്നുകില്‍ മന്ത്രിയും ചെയര്‍മാനും രാജിവെക്കുക അല്ലെങ്കില്‍ ഇവരെ താഴെയിറക്കാന്‍ ശക്തമായ ജനമുന്നേറ്റം ഉണ്ടാക്കണം