സന്നിധാനത്തെ ശരണം വിളി; കസ്റ്റഡിയിലായിരുന്ന ഭക്തര്‍ 14 ദിവസത്തെ റിമാന്‍ഡില്‍

പത്തനംതിട്ട: ഇന്നലെ സന്നിധാനത്ത് ശരണം വിളിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തവരില്‍ 69 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. റിമാന്‍ഡ് ചെയ്തവരെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. 70 പേരെയാണ് ഞായറാഴ്ച രാത്രി വലിയ നടപ്പന്തലില്‍ ശരണം വിളിച്ചുവെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്തത്.