അയ്യപ്പൻ’ എന്റെ ചിരകാല സ്വപ്നം; ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. അയ്യപ്പന്റെ വീരഗാഥകൾ പറയുന്ന ചിത്രത്തിന്റെ പേര് ‘അയ്യപ്പൻ’ എന്നുതന്നെയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് ചിത്രം അനൌൺസ് ചെയ്തത്.  ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പൃഥ്വിരാജ് പുറത്തു വിട്ടു.

വർഷങ്ങളായി ശങ്കർ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളിൽ… ഒടുവിൽ അത് സംഭവിക്കുന്നു… അയ്യപ്പൻ. സ്വാമിയേ.. ശരണം അയ്യപ്പ!’. പൃഥ്വിരാജ് തന്റെ ഫേസ്‍ബുക് കുറിപ്പിൽ പറഞ്ഞു.

Raw Real Rebel എന്ന ക്യാച്ച്‌വേഡോടെയെത്തുന്ന ചിത്രം ഓഗസ്റ്റ് സിനിമാസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം 2019 ആദ്യം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.