ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് കപില്‍ ദേവ്

മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്. അത് കൊണ്ട് തന്നെ ധോണി ഒരു ഇരുപത് വയസ്സുകാരന്റെ പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കപില്‍ ദേവ് പറഞ്ഞു. ധോണി ഇന്ത്യക്കായി ഒരുപാട് മികച്ച കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ധോണി ഇരുപത്തിയഞ്ചാം വയസ്സില്‍ ചെയ്ത കാര്യങ്ങള്‍ ഇപ്പോഴും ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നത് ശെരിയല്ലെന്നും കപില്‍ ദേവ് പറഞ്ഞു.

ധോണി മികച്ച പരിചയ സമ്ബത്തുള്ള താരമാണെന്നും ധോണിയുടെ പരിചയ സമ്ബത്ത് ഇന്ത്യന്‍ ടീമിന് മുതല്‍കൂട്ടാവുമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. ധോണി കളിക്കാന്‍ തയ്യാറാവുകയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ധോണിക്ക് കഴിയുകയും ചെയ്താല്‍ ധോണി ഇന്ത്യന്‍ ടീമിന് മികച്ചൊരു മുതല്‍ കൂട്ടാവുമെന്നും കപില്‍ പറഞ്ഞു. ധോണിയുടെ ഫിറ്റ്നസ് മാത്രമാണ് പ്രധാനപ്പെട്ട കാര്യമെന്നും ധോണിക്ക് കൂടുതല്‍ മത്സരങ്ങള്‍ കളിയ്ക്കാന്‍ കഴിയട്ടെയെന്നും കപില്‍ ദേവ് പറഞ്ഞു.