സ്ത്രീപ്രവേശനം; ജനുവരി 22ന് മുന്‍പ് പുന:പരിശോധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി ജനുവരി 22ന് മുന്‍പ് പുന:പരിശോധിക്കില്ലെന്ന് സുപ്രീംകോടതി.

ശബരിമലയില്‍ ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യം പോലുമില്ലെന്നും അതിനാല്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരുടെ ദേശീയ സംഘടനയാണ് ഇന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ചില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ആവശ്യം തള്ളിയ ചീഫ് ജസ്റ്റീസ് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജനുവരി 22ന് ഭരണഘടനാ ബെഞ്ചിന്റെ മുന്‍പാകെ പറയുവാന്‍ നിര്‍ദ്ദേശവും നല്‍കി. ഭരണഘടനാ ബെഞ്ചിന് മാത്രമേ വിധി പുനപരിശോധിക്കാന്‍ കഴിയൂ എന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.