പ്രതിഷേധകരെല്ലാം ഭീകരരല്ല ;പിന്നെന്തിന് അറസ്റ്റ് ;വിമർശിച്ച് കണ്ണന്താനം

ശബരിമല സമരത്തിന്  ദേശീയതല ശ്രദ്ധനേടുകയെന്ന ലക്ഷ്യവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സന്നിധാനത്തേക്ക് .കേന്ദ്രം ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപ സംസ്ഥാനം ചെലവഴിച്ചോ എന്ന് വിലയിരുത്താനാണ് സന്ദർശനം എന്നാണ് ഔദ്യോഗിക വിശദികരണം .കേന്ദ്രമന്ത്രിമാരെയും ദേശിയ നേതാക്കളെയു ശബരിമയിലെത്തിച്ച് പുതിയ സമരമുഖം തുറക്കണമെന്ന ആവിശ്യപ്പെട്ട് ബി ജെ പി കേന്ദ്രസർക്കാരിനു ബിജെപി ദേശീയ നേതൃത്വത്തിനു കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. ശബരിമലയിൽ നിരോധനാജ്‌ഞയുടെ അവശമില്ലെന്നു നാമജപയജ്‌ഞം നടത്തുന്നവരെല്ലാം ഭീകരരാണെന്ന് സർക്കാർ നിലപാട് ശരിയല്ലെന്നു അദ്ദേഹം നിലയ്ക്കലിൽ പറഞ്ഞു .
 
ശബരിമലയിൽ സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം.ശബരിമലയിൽ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ്  ഉള്ളത്.ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാനസർക്കാരെന്നു അദ്ദേഹം ആരോപിച്ചു 
 
മലകയറാൻ വരുന്നവർ ചരിത്രത്തിൽ ഒരിക്കൽ പോലും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല .പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കണ്ണന്താനം ചോദിച്ചു. തീർത്ഥാടകർ ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയിൽ ഇല്ല.ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി കേന്ദ്രസർക്കാർ നൂറുകോടി നല്കിയിട്ടുണ്ട് .അത് സംസ്ഥാന സർക്കാർ എങ്ങനെ ചെലവഴിച്ചുവെന്ന് മനസിലാക്കാനാണ് ഈ സന്ദർശനമെന്നു കണ്ണന്താനം നിലയ്ക്കലിൽ പറഞ്ഞു.
 
യുവതിപ്രവേശകാര്യം  കോടതി തിരുമാനിക്കട്ടെ അന്തിമതീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നു കേന്ദ്രമന്ത്രി പറഞ്ഞു.നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഭക്തർക്കായി നിർമിച ശുചിമുറി പരിശോധിച്ചു.ഒരു സൗകര്യവും ഇല്ലാത്ത നിലവാരമില്ലാത്ത ശുചിമുറികൾ എങ്ങനെ ഉപയോഗിക്കുമെന്ന് അധികൃതരോട് ക്ഷോഭിച്ചു. ശബരിമലയിലെ സ്ഥിതിപരിതാപകരമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി