പിടിമുറുക്കാൻ കേന്ദ്രസർക്കാർ : കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലെത്തി ,പൊൻ രാധാകൃ

ന്യൂഡൽഹി : സന്നിധാനത്ത് കയറി അയ്യപ്പഭക്തന്മാരെ അറസ്റ്റ് ചെയ്യുന്ന സ്ഥിതിയിലേക്ക് സർക്കാർ നടപടികൾ നീണ്ട പശ്ചാത്തലത്തിൽ ശബരിമല വിഷയത്തിൽ കൂടുതൽ ഇടപെടലിനൊരുങ്ങി കേന്ദ്രസർക്കാർ.ഇതിനു മുന്നോടിയായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലെത്തി.നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തും.

നാളെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് ശബരിമലയിലേക്കെത്തുന്നത്.കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കേന്ദ്രമന്ത്രിമാരുടെ ശബരിമല സന്ദർശനം.