ആർ.എസ്.എസ് സർ സംഘചാലക് മോഹന്‍ ഭാഗവത് റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട്ട് ദേശീയപതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് ഒരു എയ്ഡഡ് സ്കൂളിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ റിപ്പബ്ലിക്ക് ദിനത്തിലും പതാക ഉയർത്താൻ വരുന്നത് അനാവശ്യ വിവാദങ്ങൾക്കു വഴി വെച്ച സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി. ഇന്ത്യയിലെ ഏതൊരു പൗരനും സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ അവകാശം ഉണ്ടെന്നിരിക്കെ വെറുതെ രാഷ്ട്രീയ ലാഭത്തിനായി കളക്ടറെ ഉപയോഗിച്ച് മോഹന്‍ ഭാഗവത് പതാക ഉയർത്തുന്നത് തടയാൻ ശ്രമിക്കുകയും ചാനലുകളിലൂടെ വിവാദം ആളിപടർത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സർക്കാരിനും ഇത് വലിയ തിരിച്ചടിയായി.അന്നത്തെ കളക്ടർ മേരികുട്ടിയെ ഉടൻ തന്നെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരുന്നു.

ഇക്കുറി പാലക്കാട്ട് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ആര്‍.എസ്.എസ്. ക്യാമ്പ് നടക്കുന്നത് ആര്‍.എസ്.എസ്. ബന്ധമുള്ള ഭാരതീയ വിദ്യാനികേതന്റെ നിയന്ത്രണത്തിലുള്ള സ്കൂളിലാണ്. സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ലാത്ത സ്ഥാപനമായതിനാൽ ഇതിനെതിരെ സർക്കാരിന് ഒരു തരത്തിലും നടപടി എടുക്കാൻ ആകില്ല