ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചു കൊണ്ട് ട്രംപിന്റെ അസാധാരണമായ നീക്കം

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചു കൊണ്ട് ട്രംപിന്റെ അസാധാരണമായ നീക്കം 

പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങൾ അടക്കം വിവിധ രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചു കൊണ്ടായിരുന്നു ബുധനാഴ്ച ട്രംപിന്റെ പ്രഖ്യാപനം വന്നത്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനൊപ്പം അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന്റെ ആസ്ഥാനം ടെല്‍ അവീവില്‍ നിന്ന് മാറ്റുന്നതായും അറിയിച്ചു.

ട്രംപിന്റെ പ്രഖ്യാപനത്തിനു രാജ്യം എക്കാലവും നന്ദിയുള്ളവരായിരിക്കുമെന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

ഇന്ത്യൻ എംബസിയും ജെറുസലേമിലോട്ടു മാറ്റണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംപി ആയ സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തു