40 തസ്തികകളിലേക്ക് പി സ് സി അപേക്ഷ ക്ഷണിച്ചു

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയ നാല്പതോളം തസ്തികകളിലേക്കാണ് പി സ് സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 38 തസ്തികകളും സംവരണകാർക്കുള്ളതാണ്. 

നിർദിഷ്ട ശാരീരിക യോഗ്യതയും പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസയോഗ്യതയും ഉള്ള വനിതകൾക്കാണ് അപേക്ഷിക്കാൻ അവസരം. ഭിന്നശേഷിക്കാര്‍ക്കും പുരുഷന്മാര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് ബിരുദവും 2 വർഷത്തെ എഡിറ്റോറിയൽ പരിചയവും ആണ് യോഗ്യത.

www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം