വീണ്ടും രാജി, നാണം കെട്ടു പിണറായി ഗവണ്മെന്റ്

2016 മെയ് 25 നു അധികാരം ഏറ്റെടുത്ത പിണറായി വിജയന്,  വർഷം തികയുമ്പോഴേക്കും 3 മന്ത്രിമാർ നഷ്ടപെട്ടത് വലിയ നാണക്കേട് തന്നെയാണ്. ജനങ്ങളുടെ വിശ്വാസത്തെ മുഴുവൻ തച്ചുടക്കുന്ന തരത്തിലാണ് ഗവണ്മെന്റ് ന്റെ മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന, ഇ പി ജയരാജന് ബന്ധു നിയമനത്തിന്റെ പേരിൽ പുറത്താകേണ്ടി വന്നതും അശ്ലീലച്ചുവയുള്ള ഫോൺ സംഭാഷണത്തിന്റെ പേരിൽ എ കെ ശശീന്ദ്രനു രാജിവെക്കേണ്ടി വന്നതും, കായൽ കയ്യേറിയ കേസിൽ തോമസ് ചാണ്ടിക്ക് രാജി വെക്കേണ്ടി വന്നതുമെല്ലാം പിണറായി സർക്കാരിന് മായ്ക്കാൻ ആകാത്ത കളങ്കം ഉണ്ടാക്കി. എല്ലാ വിവാദങ്ങൾ ഉണ്ടായപ്പോഴും ജനങ്ങളുടെ കടുത്ത രോഷം ഉണ്ടാകുന്നതു വരെ മൗനം നടിച്ചതാണ് പിണറായി വിജയന്റെ കഴിവ് കേടായി കേരളം കണക്കാക്കുന്നത് 

വികസനം ഒന്നും കാഴ്ച വെക്കാൻ ആകാതെ വിവാദങ്ങളിൽ മാത്രം കുരുങ്ങി കിടക്കുന്ന സർക്കാരിനെതിരെ സ്വന്തം മുന്നണിയിൽ നിന്നും എതിര്പ്പ് ഉയരുകയാണ്.