എ.ബി.വി.പി.യുടെ ചലോ കേരള നവംബര്‍ 11-ന്‌

ഒരു ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി, കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ റാലി സംഘടിപ്പിക്കുമെന്ന് എ.ബി.വി.പി. "ചലോ കേരള" എന്ന് പേരിട്ടു നവംബർ 11 നു നടക്കുന്ന റാലിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് എ.ബി.വി.പി. ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്ര പത്രസമ്മേളനത്തില്‍ അറിയിച്ചു. റാലി പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.