പ്രശസ്ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. ഏറെ കാലമായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 7.40 നു കോഴിക്കോടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വടകര കാരക്കാട് ജുമാ മസ്ജിദില്‍ ആയിരുന്നു കബറടക്കം.

സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍ ഇവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നോവലുകളാണ്. 'നഷ്ടജാതകം' എന്ന ആത്മകഥയും 'ആത്മവിശ്വാസം വലിയമരുന്ന്', 'പുതിയ മരുന്നും പഴയ മരുന്നും' തുടങ്ങിയ ലേഖനസമാഹാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.

1978-ല്‍ കേരള സാഹിത്യ അക്കാദമി അവാർഡ് സ്മാരകശിലകള്‍ക്ക് ലഭിച്ചു. സ്മാരകശിലകള്‍ക്ക് 1980-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.