മഹാരാഷ്ട്ര പഞ്ചായത്തുകളിൽ താമര വസന്തം

മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ക്കു തിളക്കമാർന്ന വിജയം. കോൺഗ്രസ്സിന്റെയും എൻസിപി യുടെയും ശക്തികേന്ദ്രങ്ങളിൽ പോലും അവർക്കു അടി തെറ്റി. തെരഞ്ഞെടുപ്പു നടന്ന 2974 പഞ്ചായത്തുകളിൽ 1457 ഇടത്തും ബിജെപി ഭരണം നേടി.  ബിജെപിയെ വെല്ലുവിളിച്ച് ഒറ്റയ്‍ക്ക് മത്സരിച്ച സഖ്യകക്ഷിയായ ശിവസേനയ്‍ക്ക് 222 പഞ്ചായത്തുകളിൽ മാത്രമാണ് ജയിച്ചു കയറാനായത്.

കോൺഗ്രസ്സ് 301 പഞ്ചായത്തുകളിലും എൻസിപി 194 പഞ്ചായത്തുകളിലും വിജയിച്ചു.കർഷകർക്ക് നിർണായകമായ സ്വാധീനമുള്ള വിദർഭ പോലുള്ള മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കരുത്തായി