കാവിക്കടലായി പാലക്കാട്, ബിജെപി യുടെ ജനരക്ഷായാത്ര മുന്നോട്ടു

കുമ്മനം രാജശേഖരൻ നയിക്കുന്ന ബിജെപി യുടെ ജനരക്ഷാ യാത്ര ഏഴാം ദിനം പാലക്കാടു നടന്ന പൊതുസമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു, ദേശീയ വക്താവ് ഷാനവാസ് ഹുസ്സൈൻ, ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി, ബിജെപി തമിഴ് നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗദരരാജൻ, മഹിളാ മോർച്ച ദേശിയ സെക്രട്ടറി വിക്ടോറിയ ഗൗരി തുടങ്ങിവർ പങ്കെടുത്തു. 

വൈകിട്ട് നാലു മണിക്ക് മുണ്ടൂരിൽ നിന്നും ആരംഭിച്ച ജനരക്ഷായാത്രക്ക് ആവേശോജ്വലമായ ജന പിന്തുണയാണ് കിട്ടിയത്. തുടർന്ന് 13 കിലോമീറ്ററുകളോളം പദയാത്ര കഴിഞ്ഞു ജനരക്ഷായാത്ര പാലക്കാടു എത്തുമ്പോഴേക്കും 8.30 pm കഴിഞ്ഞിരുന്നു. 

കേരളത്തിന്റെ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം വൻ മുന്നേറ്റം ആണ് ജനരക്ഷായാത്രയിലൂടെ ബിജെപി നടത്തുന്നത്