ബ്ലൂവെയ്ൽ ഗെയിം : ഗെയിമിലേക്ക് നയിക്കുന്ന ലിങ്കുകൾ സൈറ്റുകളിൽ നിന്ന് ഒഴിവാക്കാൻ നിർദേശം
കുട്ടികളെ അതഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയ്ൽ പോലുള്ള ഗെയിമുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. അത്തരം ഗെയിമുകൾ രാജ്യത്ത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ന് ചിങ്ങം ഒന്ന് : കേരളം ഓണത്തിരക്കിലേക്ക്
ഇന്ന് ചിങ്ങം ഒന്ന്. കാർമേഘങ്ങളുടേയും അസുഖങ്ങളുടേയും ഇല്ലായ്മകളുടേയും മാസമായ കർക്കിടകത്തിന് വിട നൽകി ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നിൻ ചിങ്ങം പിറന്നു.
സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷം പിന്നിടുന്നു: രാജ്യം 71 –ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഇന്ത്യയുടെ 71 –ാം സ്വാതന്ത്ര്യ ദിനം ഇന്നലെ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്‌തും മറ്റു ആഘോഷ പരിപാടികളും സേവന പരിപാടികളും നടത്തിയും പ്രായഭേദമന്യേ രാജ്യത്തെ ജനങ്ങൾ ...
65 )മത് നെഹ്‌റുട്രോഫി ജലോത്സവത്തിന് ഇന്ന് തുടക്കം
65 )മത് നെഹ്‌റുട്രോഫി ജലോത്സവത്തിന് ഇന്ന് തുടക്കം. ചെറു വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളോടെ നെഹ്രുട്രോഫി ജലോത്സവത്തിന് ഇന്ന് തിരശീല ഉയരുന്നു.
എട്ടുനാൾ പരിഭ്രാന്തി പടർത്തി ഒടുവിൽ കാട്ടാനക്കൂട്ടം കാടുകയറി
എട്ടു ദിവസം നാടാകെ പരിഭ്രാന്തി പടർത്തിയ കാട്ടാനക്കൂട്ടം ഒടുവിൽ കാടുകയറി. പാലക്കാട് മുണ്ടൂരിൽ ഇറങ്ങിയ കാട്ടാനകളെ വനത്തിൽ കയറ്റി വിടാൻ നടത്തിയ ശ്രമങ്ങൾ...
ദാവീന്ദർ സിങ്ങ് : ലോകചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോ യിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം
ദാവീന്ദർ സിങ്ങ് ഇനി മുതൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോ യിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡിനുടമ.
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ഭവനിലെ ദർബാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബഹുമാനപ്പെട്ട വെങ്കയ്യ നായിഡു ഇനി മുതൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി
ഇന്ത്യയുടെ 15 )മത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. എൻ.ഡി.എ. സ്ഥാനാർഥിയായ വെങ്കയ്യ നായിഡു 516 എം.പി. മാരുടെ വോട്ടു നേടിയാണ് വിജയമുറപ്പിച്ചത്.
ഐ.ടി. @ സ്‌കൂൾ പദ്ധതി ഇനി മുതൽ സർക്കാർ കമ്പനി
പൊതുവിദ്യാഭ്യാസ മേഖലയിലെ ഐ.ടി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ പദ്ധതിയായ ഐ.ടി. @ സ്‌കൂൾ പദ്ധതി കേരള ഇൻഫ്രാസ്ട്രക്ച്ർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) എന്ന പേരിൽ സർക്കാർ കമ്പനിയായി മാറി.
കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ഖേൽ രത്‌ന അവാർഡ് സർദാർ സിങ്ങിനും ദേവേന്ദ്ര ജാഗരിയയ്ക്കും
കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഖേൽ രത്‌ന പുരസ്‌കാരം സർദാർ സിങ്ങിനും ദേവേന്ദ്ര ജാഗരിയയ്ക്കും. അർജുന പുരസ്‌കാരം ചേതേശ്വർ പൂജാരയും ഹർമൻപ്രീത് കൗറുമടക്കം 17 ഇന്ത്യൻ കായിക താരങ്ങൾക്ക്.
ഏഷ്യയിലെ സമ്പന്നരുടെ ലിസ്റ്റിൽ മുകേഷ് അംബാനി രണ്ടാമത്
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് ധീരുഭായ് അംബാനി ഏഷ്യയിലെ സമ്പന്നരുടെ ലിസ്റ്റിൽ രണ്ടാമത്. സാമ്പത്തിക മാധ്യമ സ്ഥാപനമായ ബ്ലൂംബെർഗിന്റെ കോടീശ്വര സൂചികയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
മേക്ക് ഇൻ ഇന്ത്യ : സെൽഫ് ഇജക്റ്റബിൾ ബ്ലാക്ക് ബോക്സ് വികസിപ്പിച്ച് ഇന്ത്യ
അപകടങ്ങളിൽ സ്വയം പുറത്തേക്ക് തെറിക്കാൻ കഴിവുള്ള സെൽഫ് ഇജക്റ്റബിൾ ബ്ലാക്ക് ബോക്സ് ഇന്ത്യൻ റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷനി(ഡിആർഡിഓ) ലുള്ള നേവൽ സയൻസ് ആൻഡ് ടെക്‌നോളജി ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു.